കൊല്ലം അഞ്ചലിൽ വാഹനാപകടത്തിൽ പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു. അഞ്ചൽ അഗസ്ത്യകോട് സ്വദേശി സൂര്യനാരായണനാണ് മരിച്ചത്. സ്കൂട്ടർ കാറുമായി ഇടിച്ച് മറിഞ്ഞായിരുന്നു അപകടം നടന്നത്. അപകടത്തിൽ സ്കൂട്ടറിലുണ്ടായിരുന്ന രണ്ടു പേർക്ക് പരുക്കേറ്റു. കാർ വലതുഭാഗത്തേക്ക് വളയ്ക്കവേ പിന്നാലെ വന്നിരുന്ന സ്കൂട്ടർ മുന്നോട്ടെടുക്കുകയും തുടർന്ന് ചരിഞ്ഞ് വീഴുകയുമായിരുന്നു.