നാട്ടിലേക്ക് പോകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി; പ്രവാസി മലപ്പുറം സ്വദേശി സൗദിയില്‍ ഹൃദയാഘാതംമൂലം മരിച്ചു

 


അല്‍ഹസ്സ: പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം അരീക്കോട് കുനിയില്‍ സ്വദേശി ഇയ്യക്കാട്ടില്‍ അരവിന്ദനാണ് (56) ശനിയാഴ്ച രാത്രി മരിച്ചത്.

നാട്ടില്‍ പോവാൻ ടിക്കറ്റെടുത്ത് യാത്രക്ക് ഒരുങ്ങിയിരിക്കുന്നതിനിടയിലാണ് അരവിന്ദന്റെ അപ്രതീക്ഷിത മരണം.


ആറു മാസം മുമ്ബ് ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞ് വന്നതാണ് അരവിന്ദൻ. കഴിഞ്ഞ 30 വര്‍ഷത്തോളമായി സ്‌പോണ്‍സറുടെ കൂടെ നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.


കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അരവിന്ദന്റെ ആകസ്മിക നിര്യാണത്തില്‍ അല്‍ ഹസ്സ ഒ.ഐ.സി.സി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. അല്‍ ജാഫര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കാൻ അല്‍ ഹസ്സയിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ട്.

Post a Comment

Previous Post Next Post