കൊല്ലത്ത് ടെലഫോണ്‍ പോസ്റ്റില്‍ ഇടിച്ച ജീപ്പിനുള്ളില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി

 


കൊല്ലം : പുനലൂരില്‍ ജീപ്പിനുള്ളില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. പുനലൂരിലെ വട്ടമണ്‍ റബര്‍ തോട്ടത്തിലാണ് സംഭവം

വെഞ്ചേമ്ബ് സ്വദേശി ഷാജഹാനെയാണ് (50) മരിച്ച നിലയില്‍ കണ്ടെത്തിയത്.


ജീപ്പ് ടെലഫോണ്‍ പോസ്റ്റില്‍ ഇടിച്ചു നില്‍ക്കുന്ന നിലയിലായിരുന്നു. വാഹനം ഓടിക്കൊണ്ടിരുന്നപ്പോള്‍ ഹൃദയാഘാതം ഉണ്ടായതാകാം എന്നാണ് പ്രാഥമിക നിഗമനം. മറ്റ് അസ്വാഭാവികതകള്‍ ഇല്ലെന്ന് പുനലൂര്‍ പൊലീസ് പറഞ്ഞു. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post