കോട്ടയം: യുവാക്കൾ തമ്മിലുള്ള സംഘട്ടനത്തിനിടെ ഒരാൾ കുത്തേറ്റു മരിച്ചു. കോട്ടയം നീണ്ടൂർ ഓണംതുരുത്തിലാണു സംഭവം. നീണ്ടൂർ സ്വദേശി അശ്വിൻ (23) ആണ് മരിച്ചത്. അശ്വിനൊപ്പമുണ്ടായിരുന്ന അനന്തുവിനു സംഘട്ടനത്തിൽ പരുക്കേറ്റു. ഇന്നലെ രാത്രി 10 മണിയോടെയാണ് ഓണംതുരുത്ത് കവലയിൽ
യുവാക്കളുടെ സംഘം ഏറ്റുമുട്ടിയത്.
മദ്യപാനത്തെതുടർന്നുണ്ടായ തർക്കമാണ് സംഘട്ടനത്തിൽ കലാശിച്ചതെന്നാണു പ്രാഥമിക വിവരം. ഗുരുതരമായി പരുക്കേറ്റ അശ്വിനെയും അനന്തുവിനെയും ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയെങ്കിലും അശ്വിൻ വഴിമധ്യേ മരിച്ചു. അനന്തു ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. പ്രതികളെ സംബന്ധിച്ചുള്ളസൂചനകൾ പൊലീസിനു ലഭിച്ചിട്ടുണ്ടെന്നാണു വിവരം. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണംആരംഭിച്ചു