ലോറി ബൈക്കുമായി കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു: ഒരാളുടെ നില ഗുരുതരം

 


പാലക്കാട്: ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു.മറ്റൊരാളുടെ നില ഗുരുതരം. വടകരപതി പഞ്ചായത്തിലെ പരിശക്കല്‍ കള്ളിയമ്ബാറ ചന്ദ്രനഗര്‍ പരേതനായ ചിന്നന്റെ മകന്‍ മയില്‍സ്വാമി (61) ആണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന പരിശിക്കല്‍ കിണര്‍പ്പള്ളം പരേതനായ നടരാജന്റെ മകന്‍ രങ്കസ്വാമി (48) യെ ഗുരുതര പരുക്കുകളോടെ പാലക്കാട് ജില്ലാ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചശേഷം തുടര്‍ ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. വെള്ളിയാഴ്ച വൈകുന്നേരം മേനോന്‍പാറ ഒഴലപ്പതി റോഡില്‍ കൊടമടച്ചള്ള സ്‌കൂളിന് മുമ്ബിലാണ് അപകടമുണ്ടായത്. തമിഴ് നാട്ടില്‍നിന്നും കരിങ്കല്ലു കയറ്റി വന്ന ലോറി ഇവര്‍ യാത്രചെയ്ത ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.


അപകടത്തില്‍ ബൈക്ക്  യാത്രക്കാര്‍ ഇരുവരും ലോറിയുടെ

അടിയില്‍പ്പെട്ടു. മയില്‍സ്വാമിയുടെ ശരിരത്തിലൂടെ ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങിയതോടെ സംഭവസ്ഥലത്തു തന്നെ മരിച്ചതായി നാട്ടുകാര്‍ പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍

.കൊഴിഞ്ഞാമ്ബാറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി ശനിയാഴ്ച പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭാര്യ: തുളസിയമ്മാള്‍. മക്കള്‍: രാമകൃഷണന്‍, കൃഷ്ണവേണി. മരുമക്കള്‍: ശക്തിവേല്‍, ദേവി.

ഇരുവരും കൂലിപ്പണിക്ക് പോയി മടങ്ങിവരുമ്ബോഴാണ് അപകടം.


Post a Comment

Previous Post Next Post