ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

 




കോഴിക്കോട്  കൂടരഞ്ഞി ; കുളി രാമുട്ടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചു മറിഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദമ്പതികളിൽ ഭർത്താവ് മരണപ്പെട്ടു പൂവാറൻതോട് കാക്യാനിയിൽ ജോസ് (62) ആണ് മരണപ്പെട്ടത്


ഇന്ന് ഉച്ചയോടെ പൂവാറൻ തോട്ടിൽ നിന്നും കൂടരഞ്ഞി ഭാഗത്തേക്ക് വരികയായിരുന്ന ഇവരുടെ ബൈക്ക് നിയന്ത്രണം വിട്ട് കുളിരാമുട്ടിയിൽ അങ്ങാടിയിൽ തന്നെയുള്ള പോസ്റ്റിലിടിച്ചുണ്ടായാണ് അപകടം


ഉടൻതന്നെ നാട്ടുകാർ ചേർന്ന് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജോസ്മരണപ്പെടുകയായിരുന്നു അപകടത്തിൽ പരിക്കേറ്റ ജോസി നെറ ഭാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് പൂർണ്ണമായും തകർന്നു.

Post a Comment

Previous Post Next Post