തൃശ്ശൂർ ശ്രീനാരായണപുരത്ത് കടൽ തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ഉച്ചക്ക് 12 മണിയോടെയാണ് മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഫിഷറീസ് ലൈഫ് ഗാർഡും നാട്ടുകാരും ചേർന്ന് പോലീസിനെ വിവരം അറിയിച്ചു. മതിലകം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്‌റ്റ് നടപടികൾ തുടരുന്നു.