ഗുണ്ടൽപേട്ടയിൽ കാറും ലോറിയും കൂട്ടി ഇടിച്ച് അപകടം,വയനാട് പുൽപള്ളി സ്വദേശി മരിച്ചു. മൂന്നു പേർക്ക് പരിക്ക്



മൈസൂർ :ഗുണ്ടൽപേട്ട ദേശീയപാതയിൽ പച്ചക്കറി മാർക്കറ്റിന് സമീപത്ത് കാറും ലോറിയും തമ്മിൽ കൂട്ടി ഇടിച്ച് അപകടം,

 

 അപകടത്തിൽ വയനാട്പുൽപ്പള്ളി കുറിച്ചിപ്പറ്റ സ്വദേശിയായ ചരുവിള പുത്തൻവീട്ടിൽ സുന്ദരേശൻ (58) മരണപ്പെട്ടു.ഭാര്യ അമ്മിണി (54 ),സഹോദരൻ സുനീഷ്, സുന്ദരേശന്റെ മൂത്ത മകൻ സുബിന്റെ മകൾ ഗായത്രി (6 )എന്നിവർക്ക് ഗുരുതരമായ പരിക്കേറ്റു. ഇവരെ ഗുണ്ടൽപേട്ട ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. എതിരെ വന്ന ലോറിയുമായി കാർ കൂട്ടി ഇടിക്കുകയായിരുന്നു. ബാംഗ്ലൂരിലുള്ള മകൻ സുബിന്റെ വീട്ടിൽ പോയി മടങ്ങിവരവയാണ് അപകടം ഉണ്ടായത് ഇന്ന് (തിങ്കൾ )രാവിലെ 10 മണിക്കാണ് ഇവർ ബാംഗ്ലൂരിൽ നിന്നും പുൽപ്പള്ളിയിലേക്ക് പുറപ്പെട്ടത്. സുന്ദരേശന്റെ അനുജൻ സുനീഷ് ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. ലോറിയുമായി കൂട്ടിയിടിച്ച കാർ പിന്നീട് ക്രെയിൻ ഉപയോഗിച്ച് വലിച്ചു മാറ്റിയതിനുശേഷം ആണ് മരണപ്പെട്ട സുന്ദരേശനെ പുറത്തെടുക്കുവാൻ സാധിച്ചത്.സുന്ദരേശന്റെ സമീപവാസിയായ കോൺഗ്രസ് നേതാവ് വി. എം. പൗലോസ് സംഭവസ്ഥലത്തിന് സമീപം ഉണ്ടായിരുന്നു. പരിക്കേറ്റവരെ വയനാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു. സുബിൻ, അഖിൽ എന്നിവർ മക്കളാണ്. മരുമകൾ കാവ്യ.


അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100

Post a Comment

Previous Post Next Post