കോട്ടയം: നഗരത്തില്‍ സ്വകാര്യ ബസ് ഓട്ടോറിക്ഷയ്ക്ക് പിന്നില്‍ ഇടിച്ച് അപകടം. ശാസ്ത്രി റോഡിലെ ഇറക്കത്തില്‍ ഓട്ടോറിക്ഷയ്ക്കു സ്വകാര്യ ബസിടിക്കുകയായിരുന്നു.
ഇന്നലെ വൈകുന്നേരം ശാസ്ത്രി റോഡില്‍ കണ്ടത്തില്‍ ലോഡ്ജിനു മുന്നിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ സമീപത്തെ ബാങ്കിന്‍റെ മതില്‍ തകര്‍ത്താണ് നിന്നത്.
അപകടത്തില്‍ പരിക്കേറ്റ ഓട്ടോഡ്രൈവറെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു.