വണ്ടിപ്പെരിയാറിന് സമീപം പിക്കപ്പ് വാനും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു, ബൈക്ക് യാത്രികൻ മരണപ്പെട്ടു.

 


കൊട്ടാരക്കര ദിണ്ഡുക്കൽ ദേശീയപാതയിൽ വണ്ടിപ്പെരിയാറിന് സമീപമുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരണപ്പെട്ടു. മുറിഞ്ഞ പുഴ സ്വദേശി മനു (23) ആണ് മരിച്ചത്. വണ്ടിപ്പെരിയാർ കക്കിക്കവലയ്ക്ക് സമീപം പിക്കപ്പ് വാനും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഇന്ന് രാത്രി 8 മണിയോടെ ആയിരുന്നു അപകടം. വണ്ടിപ്പെരിയാറിൽ നിന്നും വാളാടിയിലേക്ക് പോവുകയായിരുന്ന മനു കക്കിക്കവലയ്ക്ക് സമീപത്തു വച്ച് ലോറിയെ ഓവർ ടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും തെറിച്ച് വീണ മനു ലോറിയുടെ അടിയിൽ അകപ്പെടുകയായിരുന്നു. ലോറിയുടെ ടയറുകൾ തലയിലൂടെ കയറി ഇറങ്ങിയതോടെ സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മോർച്ചറിയിലേക്ക് മാറ്റി. വണ്ടിപ്പെരിയാർ വാളാടിയിലെ പച്ചക്കറി വ്യാപാര സ്ഥാപനത്തിലെ ഡ്രൈവറാണ് മരണപ്പെട്ട മനു. വണ്ടിപ്പെരിയാർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം നാളെ പോസ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.

Post a Comment

Previous Post Next Post