മട്ടാഞ്ചേരിയില്‍ തീപിടിത്തം : പഴക്കടകളും ഓട്ടോയും കത്തിനശിച്ചു

 


എറണാകുളം മട്ടാഞ്ചേരി : മട്ടാഞ്ചേരി പാലസ് റോഡില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ രണ്ട് പഴക്കടകളും സമീപത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയും കത്തിനശിച്ചു.

നൗഷാദ് ,ഫിറോസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള കടകളും മഹീന്ദ്രൻ എന്നയാളുടെ ഓട്ടോറിക്ഷയുമാണ് അഗ്നിക്കിരയായത്.

ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. അഗ്നി രക്ഷാ സേനയുടെ 3 യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. അഞ്ചു ലക്ഷത്തോളം വിലവരുന്ന ഫ്രൂട്ട്സ് ഇനങ്ങള്‍ കത്തിനശിച്ചതായാണ് വിലയിരുത്തുന്നത്.

Post a Comment

Previous Post Next Post