വിവാഹ ചടങ്ങില്‍ പങ്കെടുക്കാൻ പോയ സംഘം സഞ്ചരിച്ച വാൻ ബസുമായി കൂട്ടിയിടിച്ചു ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചു



ജയ്‌പൂര്‍ : രാജസ്ഥാനിലെ ദീദ്വാന-കുചമാൻ ജില്ലയില്‍ വാൻ ബസുമായി കൂട്ടിയിടിച്ച്‌ ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചു.

ഖുൻഖുന പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ബന്തടി ഗ്രാമത്തിന് സമീപം ശനിയാഴ്‌ച വൈകുന്നേരമാണ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 


സിക്കറില്‍ നിന്ന് നാഗൗറിലേക്ക് ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാൻ വാനില്‍ യാത്ര ചെയ്‌തവരാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ യാത്രക്കാരെ ആദ്യം ബംഗാര്‍ ആശുപത്രിയിലേക്കാണ് മാറ്റിയത്. പരിക്ക് ഗുരുതരമായതിനാല്‍ ഇവരെ ജയ്‌പൂരിലേക്ക് മാറ്റിയിട്ടുണ്ട

. അതേസമയം അപകടത്തിന് പിന്നിലെ കൃത്യമായ കാരണം ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ഡിഎസ്‌പി ധരംചന്ദ് ബിഷ്‌നോയ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

Previous Post Next Post