തൃശ്ശൂർ
ചാലക്കുടി: പറമ്ബികുളത്തുനിന്നും പെരിങ്ങല്‍ കോളനിയിലേക്കുവന്ന ജീപ്പ് കാടിനകത്തു വച്ച് നിയന്ത്രണംവിട്ടുമറിഞ്ഞ് അഞ്ചുപേര്‍ക്കു പരിക്കേറ്റു.
രണ്ടാഴ്ചമുൻപ് കൊല്ലപ്പെട്ട പെരിങ്ങല്‍ക്കുത്ത് കാടര്കോളനിയിലെ ഗീതയുടെ മരണാനന്തരച്ചടങ്ങില്‍ പങ്കെടുക്കാൻ പറമ്ബിക്കുളം കുരിയര്കുട്ടി കോ ളനിയില്‍ നിന്നും പെരിങ്ങല്‍ കോളനിയിലേക്ക് വന്ന ജീപ്പാണ് മറിഞ്ഞത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ കാരാതോട് കയറ്റത്തില്‍വച്ച് ബ്രേക്ക് നഷ്ടപ്പെട്ട് മണ്തിട്ടയിലിടിച്ചാണു ജീപ്പ് മറിഞ്ഞത്.
അപകടത്തില്‍ കുരിയര്കുട്ടി കോളനി നിവാസികളായ സുധീഷ്, സുരേഷ്, അംബിക, പൊന്നച്ചൻ, കൊങ്കി എന്നിവര്‍ക്കു പരിക്കേറ്റു
. അപകടം നടക്കുന്ന സമയം കാട്ടില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ രാജുമോൻ, സനല്‍കുമാര്‍, ഡ്രൈ വര് ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.
തുടര്‍ന്ന് ജീപ്പിലുണ്ടായിരുന്ന എല്ലാവരെയും കാട്ടില്‍ നിന്നും എട്ടു കിലോ മീറ്റര്‍ ഫോറസ്റ്റ് വാഹനത്തില്‍ വാഴച്ചാല്‍ എത്തിക്കുകയും അവിടെനിന്നും 108 ആംബുലൻസില്‍ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.