പാലക്കാട്∙ വാളയാർ ഡാമിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന രണ്ടു കോളജ് വിദ്യാർഥികളുടെയും മൃതദേഹം കണ്ടെത്തി. കോയമ്പത്തൂർ ധനലക്ഷ്മി കോളജിലെ വിദ്യാർഥികളായ നാമക്കൽ സ്വദേശി ഷൺമുഖം (19), പൊള്ളാച്ചി സ്വദേശി തിരുപ്പതി (18) എന്നിവരാണ് മരിച്ചത്. വാളയാർ ഡാമിലെ തമിഴ്നാട് നവക്കരയിലുള്ള മാവുത്താംപടിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12നാണ് അപകടം.
തമിഴ്നാട്ടിൽനിന്നു വാളയാർ ഡാം കാണാനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. സംഘത്തിലെ മൂന്നു പേരാണ് ഡാമിൽ കുളിക്കാനിറങ്ങിയത്. മൂവരും ഒഴുക്കിൽപ്പെട്ടെങ്കിലും ഒരാൾ രക്ഷപെട്ടു. സമീപത്തുണ്ടായിരുന്ന വിദ്യാർഥികളാണ് ഇയാളെ രക്ഷിച്ച് കരയ്ക്കു കയറ്റിയത്. രക്ഷപ്പെട്ടയാൾ നൽകിയ വിവരം അനുസരിച്ചാണ് മറ്റു രണ്ടുപേർക്കുമായി പൊലീസും അഗ്നിരക്ഷാ സേനയും ചേർന്നു തിരച്ചിൽ നടത്തിയത്. തമിഴ്നാട് അതിർത്തി കടന്ന് വാളയാർ ഭാഗത്താണ് അപകടം നടന്നത്