മെക്സിക്കോയില്‍ ബസ് അപകടം; ഇന്ത്യക്കാരുള്‍പ്പടെ 17 പേര്‍ മരിച്ചു




മെക്സിക്കോ സിറ്റി: മെക്സിക്കോയിലുണ്ടായ ബസ് അപകടത്തില്‍ ആറ് ഇന്ത്യക്കാരുള്‍പ്പടെ 17 പേര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ മെക്സിക്കോയിലാണ് അപകടം നടന്നത്.

ടിജുവാനയിലേക്ക് 40 യാത്രക്കാരുമായി പോയ ബസ് തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ 20ലധികം ആളുകള്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനം വളരെ ദുഷ്‌കരമായിരുന്നുവെന്ന് നയറിത് സംസ്ഥാനത്തിന്‍റെ സുരക്ഷാ സിവില്‍ പ്രൊട്ടക്ഷൻ സെക്രട്ടറി ജോര്‍ജ് ബെനിറ്റോ റോഡ്രിഗസ് പറഞ്ഞു.

അപകടകാരണം വ്യക്തമല്ല. അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ പേര് വിവരങ്ങള്‍ ലഭ്യമല്ല

Post a Comment

Previous Post Next Post