കോഴിക്കോട് കൊയിലാണ്ടി: നിയന്ത്രണം വിട്ടെത്തിയ കാര്‍ നിര്‍ത്തിയിട്ട ബൈക്കുകള്‍ ഇടിച്ചു തകര്‍ത്തു. 11 ബൈക്കുകള്‍ തകര്‍ന്നു. ഭാഗ്യത്തിനാണ് ദുരന്തം ഒഴിവായത്. ചൊവ്വാഴ്ച വൈകീട്ട് 6.45 ഓടെ ദേശീയ പാതയില്‍ താലൂക്ക്
ആശുപത്രിക്ക് മുന്നിലാണ് അപകടം. കോഴിക്കോട് നിന്നു വടകരയിലേക്ക് പോവുകയായിരുന്ന കെഎല്‍ 18 9798 നമ്പര്‍ വാഗ്‌നര്‍ കാറാണ് ഇടിച്ചത്. കാര്‍ ഓടിച്ച ആള്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പറയുന്നു. പോലീസെത്തി കാര്‍ സ്റ്റേഷനിലെക്ക് മാറ്റി. നിരവധി പേര്‍ സഞ്ചരിക്കുന്ന ദേശീയ പാതയില്‍ വന്‍ അപകടമാണ് ഒഴിവായത്. ബൈക്കും സ്‌കൂട്ടറുംമൊക്കെ പാര്‍ക്ക് ചെയ്ത് ആളുകള്‍ പോയതിനാലാണ് ആളപായം ഒഴിവായത്.
ഇരുചക്രവാഹനങ്ങള്‍ ദേശീയ പാതയില്‍ പാര്‍ക്ക് ചെയ്യുന്നത് മാറ്റാന്‍ യാതൊരു നടപടിയും അധികൃതര്‍ സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്. ആശുപത്രിയുടെ പഴയ കെട്ടിടം പൊളിച്ച സ്ഥലം ഇപ്പോള്‍ വെറുതെ കിടക്കുകയാണ് ആശുപത്രിയിലെക്കെത്തുന്നവരുടെ ബൈക്കുകള്‍ കോമ്പൗണ്ടിലേക്ക് മാറ്റാന്‍ നടപടി വേണം.