കോട്ടയം: നിയന്ത്രണം നഷ്ടമായ സ്വകാര്യ ബസ് റോഡരികിലെ മതിലിലേക്ക് ഇടിച്ചു കയറി അപകടം. പാമ്പാടി കൂരോപ്പടയ്ക്കു സമീപം മൂങ്ങാക്കുഴിയിൽ രാവിലെ എട്ടോടെയായിരുന്നു അപകടം. പാമ്പാടി, അയര്‍ക്കുന്നം, മെഡിക്കല്‍ കോളജ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സംഘം ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 11 പേര്‍ക്കു പരിക്കേറ്റു. പുഷ്പ (48), നിഷ (36), മറിയാമ്മ (49), അലക്നൗ (30), നൂറബിള് ഇസ്ലാം (30), അസിപുല് (30), റോണ (38), പൊടിമോന് (40), മുരളീധരന് നയര് (63), സോമിനി (40), ബഹ്ദൂര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
എതിര്‍ദിശയില്‍ നിന്ന് അലക്ഷ്യമായി വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാന്‍ വാഹനം വെട്ടിച്ചുമാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായത്. പാമ്പാടി ഭാഗത്തേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ പാമ്പാടി താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.