കണ്ണൂർ: സഹകരണ സൊസൈറ്റി മുറിയിൽ ജീവനക്കാരി തൂങ്ങിമരിച്ച നിലയിൽ. കുന്നരുവിലെ കടവത്ത് വളപ്പിൽ സീന (45) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30ന് കൊവ്വപ്പുറത്തെ കുഞ്ഞിമംഗലം അഗ്രിക്കൾച്ചറൽ വെൽഫേർ സൊസൈറ്റിയിലാണ് സംഭവം.
സൊസൈറ്റിയുടെ താഴത്തെ നിലയിൽ ചായ ഉണ്ടാക്കാൻ സീന പോയിരുന്നു. തുടർന്നു തിരിച്ചു വരാത്തതിനാൽ മറ്റൊരു ജീവനക്കാരി താഴെ മുറിയിൽ എത്തിയപ്പോഴാണു തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ പരിസരവാസികളെ വിളിച്ച് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിൽ.