തൃശ്ശൂർ പട്ടിക്കാട്. ദേശീയപാതയിൽ
വാണിയംപാറയിൽ മിനിലോറി മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ആലത്തൂർ കുനിശ്ശേരി സ്വദേശി ചെങ്ങാരം വീട്ടിൽ അബ്ദുൾ റഹിമാനാണ് പരിക്കേറ്റത്. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. ലോറിയുടെ ടയർ പൊട്ടി നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായിട്ടുള്ളത്. ഹൈവേ റിക്കവറി വിങും, പീച്ചി പോലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പരിക്കേറ്റയാളെ 108 ആംബുലൻസിലാണ് ആശുപത്രിയിൽ കൊണ്ടുപോയത്.