കാസർഗോഡ് കാഞ്ഞങ്ങാട് വീടിനു മുകളിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ നീന്തൽക്കുളത്തിൽ വീണു മൂന്നു വയസ്സുകാരൻ മരിച്ചു.


കാസർഗോഡ് കാഞ്ഞങ്ങാട് വീടിനു മുകളിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ നീന്തൽക്കുളത്തിൽ വീണു മൂന്നു വയസ്സുകാരൻ മരിച്ചു. 

കാസർഗോഡ്: നീന്തൽക്കുളത്തിൽ വീണു മൂന്നു വയസ്സുകാരൻ മരിച്ചു. കാഞ്ഞങ്ങാട് മാണിക്കോത്ത് പടിഞ്ഞാറ് വളപ്പിൽ ഹാഷിം – തസ്‌ലീമ ദമ്പതികളുടെ മകൻ ഹദിയാണ് മരിച്ചത്. ഇന്നു രാവിലെ തൊട്ടടുത്തുള്ള ഹാഷിമിന്റെ സഹോദരൻ ഷാഫിയുടെ വീടിനു മുകളിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ നീന്തൽക്കുളത്തിൽ വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: അൻഷിക്, ഹഫീഫ. അവധിക്ക് നാട്ടിലേക്കു പുറപ്പെട്ട പിതാവ് ഹാഷിം കണ്ണൂരിൽ വിമാനമിറങ്ങിയപ്പോഴാണ് ദുരന്ത വിവരം അറിഞ്ഞത്.

Post a Comment

Previous Post Next Post