കോഴിക്കോട് വടകര റെയിൽവെ സ്റ്റേഷനു സമീപം മണിയൂർ സ്വദേശിയായ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ



കോഴിക്കോട്  വടകര: യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വടകര റെയിൽവെ സ്റ്റേഷനു സമീപത്താണ് മണിയൂർ മുടപ്പിലാവിൽ മലയമ്പള്ളി മീത്തലെ താഴത്ത്കുനി നിതുവിനെ (37) മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച അർധരാത്രിക്കു ശേഷമാണ് സംഭവം.


ചെന്നൈയിൽ ചായക്കടയിൽ ജോലിക്കാരനായിരുന്നു. പിതാവ്: നാരായണൻ (ബാബു). മാതാവ്: രാധ. സഹോദരി: നിത്യ. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റുമോട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Post a Comment

Previous Post Next Post