പട്ടാമ്പി വള്ളൂർ രണ്ടാം മൈയിൽസിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്
പട്ടാമ്പി ഭാഗത്ത് നിന്ന് വരികയായിരുന്ന കാറും പെരിന്തൽമണ്ണ ഭാഗത്ത് നിന്ന് വരികയായിരുന്ന ലോറിയും തമ്മിലാണ് വെള്ളിയാഴ്ച പുലർച്ചെ 3 മണിക്ക് കൂട്ടിയിടിച്ചത്.
ചെറുകര സ്വദേശി പുന്നശ്ശേരി ബഷീർ, ഭാര്യ സാക്കിയ, നാല് വയസ്സ് പ്രായമായ കുഞ്ഞ് അസ്കിയ എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്.ഇവരെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിലാണ്.
ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിൻ്റെ കാരണം എന്നാണ് നിഗമനം.ലോറി തെട്ടടുത്ത വീടിൻ്റെ മതിലിൽ ഇടിച്ചാണ് നിന്നത്.