തമിഴ്നാട്ടില്‍ കാറും ജീപ്പും കൂട്ടിയിടിച്ച്‌ നീണ്ടകര സ്വദേശി മരിച്ചു

 


നീണ്ടകരയില്‍ നിന്നും വേളാങ്കണ്ണിയിലേക്ക് തീര്‍ഥാടനത്തിന് പോയ സംഘം ഉള്‍പ്പെട്ട കാറും തമിഴ്നാട് സ്വദേശിയുടെ ജീപ്പും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു

കാറില്‍ ഉണ്ടായിരുന്ന മൂന്നു പേര്‍ക്ക് പരിക്കേറ്റു. 


കാര്‍ യാത്രികനായ നീണ്ടകര സച്ചിൻ ഡെയിലില്‍ ( അമ്ബലത്തില്‍ പടിഞ്ഞാറ്റതില്‍ ) സക്കറിയ ഫെലിക്സ് (53) ആണ് മരിച്ചത്. കാര്‍ ഡ്രൈവര്‍ നീണ്ടകര സ്വദേശി ശിവൻ പിള്ള (53 ), കാര്‍ യാത്രികരായ നീണ്ടകര സ്വദേശി ജോണ്‍ (52 ) , ശക്തികുളങ്ങര സ്വദേശി ജോസ് (52) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ജീപ്പ് യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്

ഇന്നലെ പുലര്‍ച്ചെ ഒന്നോടു കൂടിയായിരുന്നു തമിഴ്നാട് ശിവഗംഗയില്‍ വച്ച്‌ അപകടം നടന്നത്. പരിക്കേറ്റവരെ തമിഴ്നാട് തിരുമംഗലത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും സക്കറിയ ഫെലിക്സ് ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ മരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി . ഇന്ന് വൈകുന്നേരം മൂന്നിന് നീണ്ടകര സെന്‍റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയില്‍ .ഭാര്യ : ബിന്ദു. മക്കള്‍ :സച്ചിൻ, സാൻഡ്ര.മരുമകള്‍: സോണിയ സച്ചിൻ.

Post a Comment

Previous Post Next Post