കോഴിക്കോട് ബാലുശ്ശേരി കരുമല വളവില്‍ ഇന്നോവയും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്




ബാലുശ്ശേരി: കരുമല വളവില്‍ വീണ്ടും അപകടം. ഇന്നോവയും കാറും കൂട്ടിയിടിച്ച് അപകടം രണ്ടുപേര്‍ക്ക് പരിക്ക്. ഒരാളെ മെഡിക്കല്‍ കോളജിലേക്ക് ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. രാത്രി 12 മണിക്കാണ് അപകടം. തമിഴ്‌നാട്ടിലെ തേനിയില്‍ നിന്നും തലശ്ശേരിയിലേക്ക് പച്ചമാങ്ങയുമായി വന്ന പിക്കപ്പ് വാഹനം കടയ്ക്കുള്ളിലേക്ക് പാഞ്ഞുകയറിയാണ് മറ്റൊരു അപകടം. ഇത് പുലര്‍ച്ചെ 3 മണിക്കാണ് അപകടം. കടയുടെ മുന്‍ഭാഗം തകര്‍ന്നു. ഹൈവെ പൊലിസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

ഇവിടെ തുടർച്ചയായി അപകടങ്ങൾ നടന്നിട്ടും അധികൃതർ പരിഹാരം കാണാൻ ശ്രമിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.


Post a Comment

Previous Post Next Post