തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ പടക്കക്കടയ്ക്കു തീപിടിച്ച്‌ അഞ്ചു മരണം; ഇരുപതോളം പേര്‍ക്കു പരിക്ക്



തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ പടക്കക്കടയ്ക്കു തീപിടിച്ച്‌ അഞ്ചു പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്കു പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


പഴയപേട്ട മുരുകന്‍ ക്ഷേത്രത്തിനു സമീപമാണ് പൊട്ടിത്തെറിയുണ്ടായത്.


രവി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗണ്‍. സ്‌ഫോടനം നടന്ന സ്ഥലത്തിന്റെ അര കിലോമിറ്റര്‍ ചുറ്റളവില്‍ പുക പടര്‍ന്നിരിക്കുകയാണ്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു. സ്‌ഫോടന സമയത്ത് ഇതുവഴി പോയ വാഹനങ്ങള്‍ക്ക് കേടുപാടുണ്ടായി. 


സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു. എത്ര പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് വ്യക്തമല്ല.

കൃഷ്ണഗിരി ജില്ലയില്‍ ഈ ആഴ്ച ഉണ്ടാകുന്ന മൂന്നാമത്തെ സ്‌ഫോടനമാണ്. ഒരു തീപ്പെട്ടി നിര്‍മ്മാണ ഫാക്ടറിയിലും പടക്കശാലയിലുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പൊട്ടിത്തെറിയുണ്ടായത്

.അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Post a Comment

Previous Post Next Post