വയനാട് കൽപ്പറ്റ :
ബത്തേരി ദേശീയ പാതക്കരികിൽ മുട്ടിലിൽ
റോഡപകടത്തിൽപ്പെട്ട യുവാവിന്റെ മൃതദേഹം നാല് ദിവസത്തിന് ശേഷം വെള്ളകെട്ടിൽ കണ്ടെത്തി.കാക്കായൽ തെനേരി കാദർപ്പടി വാര്യാട് കുന്ന് രവിയുടെ മകൻ അരുൺ കുമാറി (27) ന്റെതാണ് മൃതദേഹം റോഡപകടമാണന്ന് സംശയിക്കുന്നു.രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെള്ളക്കെട്ടിൽ വീണതാണന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മീനങ്ങാടി 54 ൽ പുക പരിശോധന കേന്ദ്രം നടത്തി വരികയായിരുന്നു.17 - തിയതി മുതൽ കാണാതായിരുന്നു. അരുൺ കുമാറിന്റെ ചെരുപ്പുകളും ഫോണും സ്ഥലത്ത് നിന്ന് ലഭിച്ചു.ഡ്രൈവറായിരുന്നു. രണ്ട് മാസമായി പുക, പരിശോധന കേന്ദ്രത്തിലായിരുന്നുവെള്ളക്കെട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്.അമ്മ ശോഭന. രണ്ട് സഹോദരങ്ങളുണ്ട്.
അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100