ടാങ്കർ ലോറി ചായക്കടയിലേക്ക് ഇടിച്ചു കയറി. നാല് പേർക്ക് പരിക്ക് കോട്ടയം: പാമ്പാടി എട്ടാം മൈലിൽ കെകെ റോഡിൽ ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു അപകടം

  



കോട്ടയം: പാമ്പാടി എട്ടാം മൈലിൽ കെകെ റോഡിൽ ടാങ്കർ ലോറി ചായക്കടയിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു.

         ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കർ ലോറി പിടിഎം സ്കൂളിന് മുന്നിൽ വച്ച് നിയന്ത്രണം നഷ്ടമായി റോഡിന് മറുവശത്തെ വഴിയരികിലെ ബജിക്കടയിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു. തുടർന്ന് സമീപത്തെ മരത്തിലിടിച്ചാണ് നിന്നാണ്. ബജിക്കടയിലേയ്ക്ക് എത്തിയവരുടെ ഇരുചക്രവാഹനങ്ങളിലും ടാങ്കർ ഇടിച്ചു തകർത്തിട്ടുണ്ട്. ബജിക്കടയും പൂർണ്ണമായും തകർന്നു. പരിക്കേറ്റവരെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Post a Comment

Previous Post Next Post