റെയില്‍വേ ട്രാക്ക് മുറിച്ചുകിടക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു

 


കോഴിക്കോട് വടകരയിൽ റെയിൽവേ ട്രാക്ക് മുറിച്ചുകിടക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ തട്ടി യുവാവ് മരിച്ചു. കുരിയാടി കോയന്റവളപ്പിൽ രജീഷ്(42) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ വടകര പൂവാടൻ ഗേറ്റിലാണ് സംഭവം. പൂനെ എക്സ്പ്രസാണ് ഇടിച്ചത്. തെറിച്ചു വീണ രജീഷിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൂവാടൻ ഗേറ്റിൽ അടിപ്പാത നിർമാണം നടക്കുന്നതിനാൽ മറ്റൊരു വഴിയിലൂടെ റെയിൽവേ ട്രാക്ക് മുറിച്ചുകിടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം. രജീഷ്:

മൽസ്യത്തൊഴിലാളിയാണ്. പിതാവ്: സഹദേവൻ. മാതാവ്: വിമല. സഹോദരങ്ങൾ: പ്രിയ, പ്രിയേഷ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


Post a Comment

Previous Post Next Post