തൃശ്ശൂർ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. മുണ്ടത്തിക്കോട് സ്വദേശിനി കീഴുവീട്ടില്‍ ലീലാമ്മ(83) യാണ് മരിച്ചത്.
ഇന്നലെ രാവിലെ വടക്കേ ബസ്സ്റ്റാന്റിന് സമീപത്ത് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.
ബൈക്കില്‍ യാത്ര ചെയ്ത ലീലാമ്മ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞപ്പോള്‍ ലീലാമ്മ അതിനടിയില്‍പ്പെട്ടു. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്ത രണ്ടു പേര്‍ക്കും പരുക്കേറ്റു. ബെക്ക് യാത്രക്കാരനും ബന്ധുവുമായ ഹരീഷ് ആണ് ബൈക്ക് ഓടിച്ചിരുന്നത്. ഓട്ടോയില്‍ യാത്ര ചെയ്ത കോലഴി വലിയ പറമ്ബില്‍ വിഷ്ണു (27), ജമുന(54) എന്നിവര്‍ക്കും പരുക്കേറ്റു. ഇവരെ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.