സൗദിയില്‍ അല്‍ ബത്താ ഹറാദ് ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. എട്ടുപേര്‍ക്ക് പരിക്ക്

 


സൗദി അറേബ്യയിലെ അല്‍ ബത്താ ഹറാദ് ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിക്കുകയും എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തില്‍ ഒരുവാഹനത്തിന് തീപിടിക്കുകയുംചെയ്തു. 

യു.എ.ഇ. രജിസ്ട്രേഷനുള്ള വാഹനവും സൗദി രജിസ്ട്രേഷനുള്ള വാഹനവുമാണ് കൂട്ടിയിടിച്ചത്. യു.എ.ഇ. വാഹനത്തില്‍ 12 പേരും സൗദി വാഹനത്തില്‍ ഏഴുപേരുമാണ് യാത്രക്കാരായുണ്ടായിരുന്നത്. ഏതുവാഹനത്തിലുള്ളവരാണ് മരിച്ചതെന്നോ മരിച്ചവരുടെ പേരുവിവരങ്ങളോ ലഭ്യമായിട്ടില്ല

സംഭവമറിഞ്ഞയുടൻ പാരാമെഡിക്കല്‍ വിഭാഗം, സൗദി ട്രാഫിക് പട്രോള്‍, അഗ്നിരക്ഷാവിഭാഗം, പോലീസ് എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലെ അടിയന്തര ചികിത്സാവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച്‌ അന്വേഷണമാരംഭിച്ചു.

മൃതദേഹങ്ങള്‍ പെട്ടെന്ന് അവരവരുടെ സ്വദേശങ്ങളിലെത്തിക്കാനും പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കാനും സൗദി കിഴക്കൻ മേഖലാ ഗവര്‍ണര്‍ പ്രിൻസ് സഊദ് ബിൻ നായിഫ് ബിൻ അബ്ദുല്‍ അസീസ് ഉത്തരവിട്ടു.

Post a Comment

Previous Post Next Post