വനംവകുപ്പിന്റെ ജീപ്പിടിച്ച് ലോട്ടറിവിൽപ്പനക്കാരിയായ സ്ത്രീയും മറ്റൊരാളും മരിച്ചു. ആർത്താറ്റ് ചെറുശ്ശേരി വീട്ടിൽ തങ്കച്ചന്റെ ഭാര്യ മേഴ്സി തങ്കച്ച(69)നാണ് മരിച്ചത്. 65 വയസ്സ് തോന്നിക്കുന്ന പുരുഷനെ തിരിച്ചറിഞ്ഞിട്ടില്ല. ബുധനാഴ്ച ഉച്ചയ്ക്ക് 1.45-
ഓടെ ദേശീയപാത സർവീസ് റോഡിൽ വനംവകുപ്പ് പറവട്ടാനി ഓഫീസിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. എറണാകുളത്തുനിന്ന് വരുകയായിരുന്ന ജീപ്പ് ദേശീയപാതയിൽനിന്ന് സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ മുൻഭാഗത്തെ ടയർ പൊട്ടിയാണ് നിയന്ത്രണം വിട്ടത്. സർവീസ് റോഡിലെ
നടപ്പാതയ്ക്കരികിൽ നിൽക്കുകയായിരുന്ന ഇരുവരുടെയും ദേഹത്ത് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മേഴ്സി വഴിമധ്യേ മരിച്ചു.അജ്ഞാതൻ രാത്രി എട്ടുമണിയോടെയാണ് മരിച്ചത്. മേഴ്സി ഇവിടെ സ്ഥിരമായി ലോട്ടറിവിൽപ്പനയ്ക്ക് ഇരിക്കാറുണ്ട്. പുരുഷനെ സൗത്ത് ജങ്ഷൻ ഭാഗത്ത് കാണാറുണ്ട്.