തിരുവനന്തപുരം പൊന്മുടിയില്‍ നിയന്ത്രണം വിട്ട കാര്‍ നാലടി താഴ്ചയിലേക്ക് വീണു; രണ്ടു കുട്ടികള്‍ക്ക് പരിക്ക്



തിരുവനന്തപുരം: പൊന്മുടി രണ്ടാം വളവില്‍ കാര്‍ അപകടത്തില്‍പ്പെട്ടു. നിയന്ത്രണം വിട്ട കാര്‍ റോഡില്‍ നിന്ന് നാലടി താഴ്ചയിലേക്ക് വീണു.രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റു.

ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. വെങ്ങാനൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ചയായതിനാല്‍ പൊന്മുടിയിലേക്ക് നിരവധിപ്പേരാണ് വിനോദയാത്ര പോയത്. അതിനിടെയാണ് അപകടം ഉണ്ടായത്.

കുട്ടികളുടെ പരിക്ക് ഗുരുതരമല്ല. നേരത്തെ കാറ്റത്ത് മരം ഒടിഞ്ഞ് വൈദ്യുതി പോസ്റ്റിലേക്ക് വീണ് ഒരു മണിക്കൂറോളം നേരം വാഹനഗതാഗതം തടസ്സപ്പെട്ടിരുന്നു.

Post a Comment

Previous Post Next Post