കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിൽ കാറ്റിൽ തകർന്ന വൈദ്യുതി തൂൺ മാറ്റാൻ വരുന്നതിനിടയിൽ കാറിൽ മിനി പിക്കപ്പ് ഇടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു. പിക്കപ്പിൽ നിന്ന് തിരിച്ചു വീണ് കെഎസ്ഇബി ജീവനക്കാരന് പരിക്ക്

 


കട്ടിപ്പാറ: കാറ്റിൽ തകർന്ന വൈദ്യുതി തൂൺ മാറ്റാൻ വരുന്നതിനിടയിൽ വാഹനം അപകടത്തിൽ പെട്ട് കെഎസ്ഇബി ജീവനക്കാരന് പരിക്ക്. ചമൽ കുളമല ഭാഗത്താണ് സംഭവം. രാവിലെ ആറു മണിയോടെ വീശിയടിച്ച ശക്തമായ കാറ്റിൽ കുളമല സക്കറിന്റെ വീടിന് മുൻഭാഗത്ത് നിർത്തിയിട്ട കാറിന് മുകൾ ഭാഗത്ത് അടുത്ത ഭുമിയിലെ തെങ്ങും ഇല്ിക്ക് പോസ്റ്റും പൊട്ടി വീണിരുന്നു. സക്കീറും കുടുംബവും താമസിക്കുന്ന വീടിനും കേടുപാടുകൾ സംഭവിച്ചു.

തകർന്ന വൈദ്യുതി തൂൺ മാറ്റാൻ വരുന്നതിനിടയിൽ നേരത്തെ മരവും വൈദ്യുതൂണും വീണ് തകർന്ന കാറിൽ പിക്കപ്പ് ഇടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു. പിക്കപ്പിൽ നിന്ന് തിരിച്ചു വീണ് കെഎസ്ഇബി ജീവനക്കാരന് സാരമായി പരിക്കേറ്റു. ഇയാളെ കോഴിക്കോട്  മെഡിക്കൽ കോളേജ്

ആശുപത്രിയിലേക്ക് കൊണ്ടുപോയി. സക്കീറിന്റെ ബൈകിലും പിക്കപ്പ് ഇടിച്ചു

Post a Comment

Previous Post Next Post