കാറ്റില്‍ തകരഷീറ്റ് പറന്നുവന്ന് കഴുത്തില്‍ പതിച്ചു; മലപ്പുറം മേലാറ്റൂരില്‍ വയോധികന് ദാരുണാന്ത്യം



മലപ്പുറം: മേലാറ്റൂരില്‍ കാറ്റില്‍ പറന്നുവന്ന തകരഷിറ്റ് കഴുത്തില്‍ പതിച്ചു വയോധികന് ദാരുണന്ത്യം. മേലാറ്റൂര്‍ സ്വദേശിയായ കുഞ്ഞാലന്‍ 75 ആണ് മരിച്ചത്. ഇന്നുവൈകിട്ട് സംഭവം . പാലത്തിലൂടെ ഇദ്ദേഹം നടന്നു വരുകയായിരുന്നു. ഇതിനിടയില്‍ അപ്രത്യക്ഷമായി വലിയ ഒരു കാറ്റടിക്കുകയും തുടര്‍ന്ന് റോഡിന്റെ ഒരു ഭാഗത്തുനിന്ന് തകര ഷീറ്റ് പാറി എത്തി വയോധികന്റെ കഴുത്തില്‍ പതിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.


നീളത്തിലുള്ള ഈ ഷീറ്റിനടിയില്‍ ഇദ്ദേഹം കിടക്കുകയായിരുന്നു. റോഡിലൂടെ വാഹനത്തില്‍ എത്തിയവരാണ് വയോധികനെ ആദ്യം കണ്ടത്. ഇവര്‍ നാട്ടുകാരെ വിവരം അറിയിച്ചു തുടര്‍ന്ന് അടുത്തുള്ള ആശുപത്രയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടം നടന്ന മേലാറ്റൂര്‍ അങ്ങാടിക്ക് സമീപമുള്ള പാലത്തിനടുത്ത് നിരവധി കെട്ടിടങ്ങളുണ്ട്..


ഇതില്‍ ഏതെങ്കിലും കെട്ടിടത്തില്‍ നിന്നാണോ ഈ ഷീറ്റ് പറന്നുവന്നതെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. അപകടത്തില്‍ വയോധികന്റെ കഴുത്തിനാണ് കാര്യമായ പരിക്കേറ്റത്. രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്.

Post a Comment

Previous Post Next Post