തൃശ്ശൂർ പുത്തൂര്‍: പഴയ പഞ്ചായത്ത് ഓഫീസിനു സമീപം വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് ഡ്രൈവര്‍ മരിച്ചു.
പുത്തൂര്‍ പൗണ്ട് റോഡ് സ്വദേശി തോപ്പില്‍ സുബ്രഹ്മണ്യൻ മകൻ ജയൻ (52) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ടായിരുന്നു അപകടം. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് മൂന്നിന് വടൂക്കര എസ്എൻഡിപി ശ്മശാനത്തില്‍. ഭാര്യ: ദിവ്യ.മക്കള്‍: യദുകൃഷ്ണ , അനന്തകൃഷ്ണ.