ചാലിശ്ശേരി സെൻറിൽ അടഞ്ഞുകിടക്കുന്ന ബേക്കറി കെട്ടിടത്തിനുള്ളിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.
ചാലിശ്ശേരി മേലെ തലക്കൽ വീട്ടിൽ മുസ്തഫ (45)യെയാണ് ചാലിശ്ശേരിയിൽ സെൻറിൽ ഏറെ നാളായി അടഞ്ഞുകിടക്കുന്ന അലിഷ ബേക്കറി കെട്ടിടത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ കെട്ടിടത്തിനകത്ത് തനിച്ചായിരുന്നു മുസ്തഫയുടെ താമസം. പ്രമേഹ രോഗം മൂലം ഒരു കാൽ മുറിച്ച് മാറ്റിയിരുന്നു. ചൊവ്വാഴ്ച രാവിലെ ഭക്ഷണം നൽകാനെത്തിയവരാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി