കോഴിക്കോട് ബാലുശ്ശേരി മഞ്ഞപ്പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടിയെ കാണാതായി

  


ബാലുശ്ശേരി കോട്ട നട മഞ്ഞപ്പുഴയിലെ ആറാളക്കല്‍ ഭാഗത്ത് ‍കുളിക്കാനിറങ്ങിയ കുട്ടിയെ കാണാതായി. വൈകീട്ട് കൂട്ടുകാരൊടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങവെയാണ് പുഴയില്‍ ഒലിച്ചു പോയത്. കനത്ത മഴയെ തുടര്‍ന്നു പുഴയില്‍ വെള്ളം കയറി ശക്തമായ ഒഴുക്കുമുണ്ട്.


നാട്ടുകാരും നരിക്കുനിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘവും ഏറെ തിരഞ്ഞെങ്കിലും കണ്ടെത്താനായിട്ടില്ല. രാത്രിയായതോടെ തിരച്ചിലിനും ഏറെ പ്രയാസമുണ്ട്


Post a Comment

Previous Post Next Post