കൊല്ലം വിക്ടോറിയ ആശുപത്രിയില്‍ പിഞ്ചുകുഞ്ഞിനെ നിലത്തെറിഞ്ഞ് പിതാവ് ഓടി രക്ഷപ്പെട്ടു ഇന്നലെ വൈകിട്ട് 3.45 ഒാടെ ആശുപത്രിയിലെ കാഷ്വാലിറ്റിക്ക് മുന്നിലാണ് സംഭവം.
കൊല്ലം: കൊല്ലം വിക്ടോറിയ ആശുപത്രിയില്‍ വച്ച് കൈയിലിരുന്ന പിഞ്ചുകുഞ്ഞിനെ നിലത്തെറിഞ്ഞശേഷം പിതാവ് ഓടി രക്ഷപ്പെട്ടു.
ഇന്നലെ വൈകിട്ട് 3.45 ഒാടെ ആശുപത്രിയിലെ കാഷ്വാലിറ്റിക്ക് മുന്നിലാണ് സംഭവം.
ഡോക്ടറെ കാണാൻ നിന്ന ഇയാള്‍ പെട്ടെന്ന് തിരിഞ്ഞുനടക്കുകയും കുട്ടിയെ നിലത്തേക്കെറിഞ്ഞശേഷം നടന്നുപോവുകയുമായിരുന്നു. സംഭവത്തിന്റെ സി.സി ടി.വി ദൃശ്യങ്ങങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കുട്ടി താഴെ വീണയുടനെ അമ്മ കുട്ടിയെ വന്നെടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കുട്ടിക്ക് എകദേശം ഒന്നര - രണ്ട് വയസ് പ്രായം തോന്നിക്കും.
കുട്ടിയെ താഴെയിടാനുള്ള കാരണം എന്തെന്നോ ദമ്ബതികള്‍ ആരെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. സംഭവം നടക്കുന്നതിന് മുമ്ബ് കുട്ടി കരയുന്നുണ്ടായിരുന്നു. ഇയാള്‍ കുട്ടിയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിന് ശേഷമാണ് കാഷ്വാലിറ്റിക്ക് മുന്നില്‍ നിന്ന് തിരിഞ്ഞുനടന്ന് കുട്ടിയെ നിലത്തെറിഞ്ഞിട്ട് കടന്നുകളഞ്ഞത്. സംഭവത്തില്‍ വിക്ടോറിയ ആശുപത്രി അധികൃതര്‍ പൊലീസിനെയും ചൈല്‍ഡ് ലൈൻ കമ്മിറ്റിയെയും വിവരം അറിയിച്ചിട്ടുണ്ട്. പൊലീസ് ഇവരെക്കുറിച്ച് അന്വേഷിച്ചുവരികയാണ്.