തി​രു​വ​ന​ന്ത​പു​രം വ​ർ​ക്ക​ല​യി​ൽ കടലിൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോൾ തി​ര​യി​ൽ​പ്പെട്ട് യുവാവിന് ദാരുണാന്ത്യം



തി​രു​വ​ന​ന്ത​പു​രം: വർക്കല പാപനാശം ഏണിക്കൽ ബീച്ചിൽ തിരയിൽപ്പെട്ട് കോട്ടയം സ്വദേശി യുവാവ് മരിച്ചു. നാട്ടകം സ്വദേശി റിയാദ് പൗലോസ് ജേക്കബ് (35) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തിനാണ് സംഭവം. നാല് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു. തിരയിൽപ്പെട്ട റിയാദിനെ സുഹൃത്തുക്കൾ കരയ്ക്ക് എത്തിച്ച് സിപിആർ നൽകി. അഗ്നിരക്ഷാ സേനയും ടൂറിസം പൊലീസും സ്ഥലത്തെത്തി വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുഹൃത്തുക്കൾക്കൊപ്പം കഴിഞ്ഞ ദിവസമാണ് റിയാദ് വർക്കലയിൽ എത്തിയത്.


Post a Comment

Previous Post Next Post