കോട്ടയം : വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിലെ യുവാവ് വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു. മൂന്നിലവ് കടപുഴ വെള്ളച്ചാട്ടത്തിലാണ് അപകടമുണ്ടായത്. ആലുവ നാലാംമൈലിൽ കണ്ടപ്ലാക്കൽ മക്കാരിന്റെ മകൻ മുഹമ്മദ് ഫാരിസ് (23) ആണ് മരണപെട്ടത്.
ശനിയാഴ്ച വൈകുന്നേരം അഞ്ചോടു കൂടിയാണ് അപകടം ഉണ്ടായത്. മൂന്ന് പേരടങ്ങുന്ന സംഘം ഉച്ചക്ക് ഒന്നോടു കൂടിയാണ് വെള്ളച്ചാട്ടം കാണാൻ എത്തിയത്. കടപുഴ വെള്ളച്ചാട്ടത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടയിൽ പാറക്കെട്ടിൽ നിന്നും കാൽ വഴുതി ആഴത്തിലേക്ക് വീഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവരും ഇത് വഴി എത്തിയ നാട്ടുകാരും ചേർന്നാണ് ഫാരിസിനെ പുറത്തെടുത്തത്. മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി