വയനാട് കാരാപ്പുഴ പരിസരത്തു നിന്നും പുല്ലരിയുന്നതിനിടെ മധ്യവയസ്കനെ കാണാതായി.മുതല കൊണ്ട്പോയെന്ന് സംശയം..?തിരച്ചിൽ ആരംഭിച്ചു



വയനാട്:കാരാപ്പുഴ പരിസരത്തു നിന്നും മധ്യവയസ്കനെ കാണാതായി മീനങ്ങാടി മുരണി കുണ്ടുവയലിൽ കീഴാനിക്കൽ സുരേന്ദ്രനെ (55) യാണ് കാണാതായത്. ഉച്ചകഴിഞ്ഞ് 2.30 ഓടെ കാരാപ്പുഴ കുണ്ടുവയൽഭാഗത്ത് പുല്ലരിയുന്നതിനിടെയാണ് സുരേന്ദ്രനെ കാണാതായത്. സമീപത്ത് പുല്ലിലൂടെ വലിച്ച് കൊണ്ടുപോയ പാടുകളുണ്ട്. അജ്ഞാത മൃഗം പുഴയോരത്ത് കൂടി വലിച്ച് കൊണ്ടുപോയതാകാമെന്നാണ് സംശയിക്കുന്നത്. സുൽത്താൻ ബത്തേരിയിൽ നിന്ന് ഫയർഫോഴ്സും, മീനങ്ങാടി പൊലിസും, ഗ്രാമ പഞ്ചായത്ത് അധികൃതരും, നാട്ടുകാരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. സുരേന്ദ്രനെ കൊണ്ട് പോയത് മുതലയെന്ന് സംശയം. കാരാപ്പുഴ ഡാമിന്റെ ഷട്ടറുകൾ താത്ക്കാലികമായി അടച്ചു


അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100

Post a Comment

Previous Post Next Post