തിരുവല്ല ബൈപ്പാസില്‍ രണ്ടിടങ്ങളില്‍ ആംബുലന്‍സുകള്‍ അപകടങ്ങളില്‍പ്പെട്ടു , രണ്ട് പേര്‍ക്ക് പരുക്ക്

 



തിരുവല്ല ബൈപ്പാസിലുണ്ടായ വ്യത്യസ്തങ്ങളായ രണ്ട് അപകടങ്ങളില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. രണ്ട് അപകടങ്ങളിലും ആംബുലന്സുകളാണ് ഉള്‍െട്ടിരിക്കുന്നത്.

ശനിയാഴ്ച രാവിലെയും ഉച്ചയ്ക്കുമായാണ് അപകടങ്ങള്‍ നടന്നത്. രാവിലെ പത്തരയോടെ ബൈപാസും മല്ലപ്പള്ളി റോഡും ചേരുന്ന ഭാഗത്താണ് ആദ്യത്തെ അപകടം നടന്നത്. പെരുന്തുരുത്തിയില്‍ നിന്ന് രോഗിയെ കൊണ്ടുവരാൻ പോയ പുഷ്പഗിരി ആശുപത്രിയുടെ ആംബുലൻസും കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ആര്‍ക്കും പരുക്കില്ല.

ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഇവിടെ നിന്ന് 50 മീറ്ററിനുള്ളില്‍ ബൈപാസും റെയില്‍വേ സ്റ്റേഷൻ റോഡും ചേരുന്നയിടത്തുവച്ചാണ് രണ്ടാമത്തെ അപകടം. കോട്ടയം ഭാഗത്തു നിന്നു വന്ന ആംബുലൻസും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു . പരുക്കേറ്റ ബൈക്കു യാത്രക്കാരായ രണ്ടു പേരേ പുഷ്പഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post