കണ്ണൂർ വീടിന് സമീപത്തെ തോട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ പോയി പാമ്പ് കടിയേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു


കണ്ണൂർ . കരിക്കോട്ടക്കരി കൊട്ടുകപ്പാറ ഐ എച്ച് ഡി പി കോളനിയിലെ ഷാജി എന്ന നന്ദു (20) ആണ് മരിച്ചത്. കൊട്ടുകപ്പാറ കോളനിയിലെ കുമാരന്‍ – ജാനു ദമ്പതികളുടെ മകനാണ്.


വീടിന് സമീപത്തെ തോട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ പോയ ഷാജിയെ മൂര്‍ഖന്‍ പാമ്പ് കടിക്കുക ആയിരുന്നു. ഉടന്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അതീവ ഗുരുതര അവസ്ഥയില്‍ ആയതോടെ വിദഗ്ധ ചികിത്സക്ക് വെന്റിലേറ്ററിന്റെ സഹായത്തോടെ പരിയാരം ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റുക ആയിരുന്നു. അവിടെ ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്.


Post a Comment

Previous Post Next Post