ഇന്റർവ്യൂ കഴിഞ്ഞ് മടങ്ങിയ യുവാവ് വാഹനാപകടത്തിൽ മരിച്ചു.ആലപ്പുഴ ദേശീയപാതയിൽ തോട്ടപ്പള്ളി മാത്തേരിക്ക് സമീപം ഇന്നലെ രാവിലെ 8ന് ആയിരുന്നു അപകടം.





ജോലിയുടെ ഇന്റർവ്യൂ കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്കു മടങ്ങിയ യുവാവ് ലോറിക്കടിയിൽപെട്ട് മരിച്ചു. അടൂർ പള്ളിക്കൽ മേലൂട് ചാല അഖിൽ നിവാസിൽ മുരളീധരന്റെയും അമ്പിളിയുടെയും മകൻ അഖിൽ (27) ആണു മരിച്ചത്. ‌ദേശീയപാതയിൽ തോട്ടപ്പള്ളി മാത്തേരിക്ക് സമീപം രാവിലെ 8ന് ആയിരുന്നു അപകടം.

സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന അഖിൽ കൊച്ചിയിൽ മറ്റൊരു ജോലിക്കായി ഇന്റർവ്യൂവിനു പോയി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പിന്നാലെ വന്ന ലോറിക്ക് അടിയിൽപെടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അഖിലിനെ നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

Post a Comment

Previous Post Next Post