പാലക്കാട്‌ തൃത്താല മുടവന്നൂരിൽ ചുമട്ട്തൊഴിലാളി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു



തൃത്താല :മുടവന്നൂരിൽ ചുമട്ട്തൊഴിലാളി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. മുടവന്നൂർ ഉപ്പും കോട്ടിൽ മണികണ്ഠൻ ആണ് മരിച്ചത്. 56 വയസ്സായിരുന്നു. വീട്ടിനകത്ത് വച്ച് വിഷം കഴിച്ച ശേഷം വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അവിടെ നിന്നും വിദഗ്ദ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. മുടവന്നൂരിലെ സി ഐ ടി യു ചുമട്ട്തൊഴിലാളിയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ - ഭാഗ്യലത.



Post a Comment

Previous Post Next Post