മംഗളൂരുവിൽ ബൈക്ക് നിയന്ത്രണം വിട്ടു ഡിവൈഡറിലിടിച്ച് ഉപ്പള സ്വദേശിയായ എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു

 



കുമ്പള: മംഗളൂരുവിൽ ബൈക്കപകടത്തിൽ ഉപ്പള സ്വദേശിയായ എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു. ഉപ്പള മണ്ണങ്കുഴിയിൽ താമസക്കാരനും പെരിങ്കടി സ്വദേശിയുമായ നൂർ മുഹമ്മദ് – താഹിറ ദമ്പതികളുടെ മകൻ മുഹമ്മദ് നഷാദ് (21) ആണ് മരിച്ചത്. കോളജിലേക്ക് പോകവേ ബുള്ളറ്റ് ബൈക്ക് നിയന്ത്രണം വിട്ടു സമീപത്തെ ഡിവൈഡറിലിടിച്ച് ആണ് അപകടം നടന്നത്. മംഗളൂരു ശ്രീദേവി എൻജിനീയറിങ് കോളജ് വിദ്യാർത്ഥിയാണ്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സഹോദരങ്ങൾ: നഹീം (സൗദി), നുഹ, നുബ്‌ല.

Post a Comment

Previous Post Next Post