കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിൻ്റെ ഗോപുരത്തിലേക്ക് പാചക വാതക സിലിണ്ടർ കയറ്റിവന്ന ലോറി ഇടിച്ചു കയറി.



 കോട്ടയം: കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിൻ്റെ ഗോപുരത്തിലേക്ക് പാചക വാതക സിലിണ്ടർ കയറ്റിവന്ന ലോറി ഇടിച്ചു കയറി. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. എറണാകുളത്തെ പ്ലാൻ്റിലേക്ക് സിലിണ്ടറുകൾ നിറക്കുന്നതിനായി തിരുവനന്തപുരത്ത് നിന്നും വരുന്നതിനിടെയായിരുന്നു അപകടം. വാഹനത്തിൻ്റെ ബ്രേക്ക് തകരാറിലായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ലോറി ക്ഷേത്രത്തിൻ്റെ ഗോപുരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വഴിതെറ്റി ക്ഷേത്രം റോഡിലേക്ക് കയറിയ ലോറി പുറകോട്ട് പോകുന്നതിനായി തിരിക്കുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ടത്. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ അനൂപാണ് ലോറി ഓടിച്ചിരുന്നത്. ലോറിയുടെ മുൻഭാഗവും, ക്ഷേത്രത്തിൻ്റെ കവാടത്തിലെ ഭണ്ഡാരവും തകർന്നിട്ടുണ്ട്. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് ക്രെയിൻ ഉപയോഗിച്ചാണ് ലോറി മാറ്റിയത്. അപകടത്തിൽ ആർക്കും പരിക്കില്ല.

Post a Comment

Previous Post Next Post