മാന്നാർ-മാവേലിക്കര സംസ്ഥാന പാതയിൽ അപകടം ; കാർ നിയന്ത്രണം വിട്ട് മതിലിടിച്ച് തലകീഴായ് മറിഞ്ഞു; കോട്ടയം കാരാപ്പുഴ സ്വദേശി ഉൾപ്പെടെ മൂന്ന് പേർക്ക് ഗുരുതര പരിക്ക്

 


കോട്ടയം: കാർ മതിലിടിച്ച് നിയന്ത്രണം വിട്ട് തലകീഴായ് മറിഞ്ഞ് അപകടം. മാന്നാർ- മാവേലിക്കര സംസ്ഥാന പാതയിൽ ചെറുകോൽ ശാന്തിവനം ജംഗ്ഷന് സമീപം പുലർച്ചെ മൂന്ന് മണിക്കാണ് അപകടം ഉണ്ടായത്. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റു.


കാർ ഡ്രൈവർ ചെറുകോൽ മണപ്പള്ളിൽ ജോൺവിളയിൽ ആഫിഖ് ജോൺ(26), സഹയാത്രികരായ കോട്ടയം കാരാപ്പുഴ ലീല വിളയിൽ റയാൻ റെജി (26), ചെറുകോൽ മുണ്ടപ്പള്ളിൽ അമൽകൃഷ്ണ (23) എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്.


Post a Comment

Previous Post Next Post