ഹൃദയാഘാതം; മണ്ണാര്‍ക്കാട് സ്വദേശി അബൂദബിയില്‍ മരണപ്പെട്ടു

 


അബൂദബി: മണ്ണാര്‍ക്കാട് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് അബൂദബിയില്‍ മരണപ്പെട്ടു. അരയൻകോട് കാവുണ്ടത്ത് അരിക്കാരൻ അലവിക്കയുടെ മകൻ അബ്ദുല്‍ ലത്തീഫ് ( 60) സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

30 വര്‍ഷക്കാലമായി ബനിയാസില്‍ അറബിക് ടെക്സ്റ്റൈല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ന്യൂവൈറ്റ്, വൈറ്റ് കോര്‍ണര്‍ സ്ഥാപനങ്ങളുടെ ഉടമയാണ്. ഭാര്യ : റജില, മക്കള്‍: മുഹമ്മദ് അഫീഫ് , ജെയ്ഫ് അലവി , ഹനിത്ത്. 


അബൂദബി കെ.എം.സി.സിയുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ ഖബറടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Post a Comment

Previous Post Next Post