ബസ് സ്റ്റോപ്പിന് സമീപം ബസ്സ് നിയന്ത്രണം വിട്ട മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്



പയ്യോളി: ദേശീയ പാതയിൽ അയനിക്കാട് കളരിപ്പടി ബസ് സ്റ്റോപ്പിന് സമീപം ബസ്സ് മറിഞ്ഞ് അപകടം. നിരവധി പേർക്ക് പരിക്ക്. ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. വടകരയിൽ നിന്നും കൊയിലാണ്ടിയിലേക്ക് പോവുകയായിരുന്ന അൽസഫ ബസാണ് അപകടത്തിൽപ്പെട്ടത്. ബ്രേക്കിട്ടപ്പോൾ നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്നാണ് പറയുന്നത്. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post